റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ജിഎസ്ടി വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത അനൗപചാരിക യൂണിറ്റുകളെ മുന്‍ഗണന വായ്പയ്ക്കായി പരിഗണിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത, 2017 ലെ സിജിഎസ്ടി നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട എന്നാല്‍ ഉദ്യം അസിസ്റ്റ് സര്‍ട്ടിഫിക്കറ്റുകളുള്ള(യുഎസി) അനൗപചാരിക മൈക്രോ എന്റര്‍പ്രൈസുകളെ (ഐഎംഇ) മുന്‍ഗണനാ മേഖല വായ്പ (പിഎസ്എല്‍) മാദണ്ഡങ്ങള്‍ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ആവശ്യപ്പെട്ടു.

ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (എയുഎപി) സര്‍ട്ടിഫിക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ക്ലാസിഫിക്കേഷന്റെ ആവശ്യങ്ങള്‍ക്കായി എംഎസ്എംഇയ്ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മെയ് 9 ന് നല്‍കിയ വിജ്ഞാപനത്തില്‍ പറയുന്നു.

യുഎപി സര്‍ട്ടിഫക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസ്‌ ഉത്തരവിട്ടിരുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) അല്ലെങ്കില്‍ ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പോലുള്ള ആവശ്യമായ രേഖകള്‍ ഇല്ലാത്ത, അനൗപചാരിക മൈക്രോ യൂണിറ്റുകള്‍ക്ക് ബാങ്ക് ക്രെഡിറ്റുകളിലേയ്ക്ക് പ്രവേശനം നല്‍കാനാണ് യുഎപി സ്ഥാപിച്ചത്.

X
Top