2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

16950 ല്‍ നിഫ്റ്റിയ്ക്ക് നിര്‍ണ്ണായക പിന്തുണ

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാര്‍ച്ച് 14 ന് താഴ്ച വിരിച്ചു. സെന്‍സെക്‌സ് 338 പോയിന്റ് താഴ്ന്ന് 57900 ലെവലിലും നിഫ്റ്റി50 111 പോയിന്റ് താഴ്ന്ന് 17043 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി താഴ്ചയുടെ ആഴം കണ്ടതായി എല്‍കെപി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ അനലിസ്റ്റ്, രൂപക് ദേ പറയുന്നു.

വരും ദിവസങ്ങളില്‍ 16950 നിര്‍ണായക സപ്പോര്‍ട്ടാകും. 17150-17200 ലായിരിക്കും സൂചിക പ്രതിരോധം തീര്‍ക്കുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,994-16,938 – 16,847.
റെസിസ്റ്റന്‍സ്: 17,176-17,232 – 17,323.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,195-39,044-38,802.
റെസിസ്റ്റന്‍സ്: 39,680-39,830-40,073.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
നൗക്കരി
ഗ്ലെന്‍മാര്‍ക്ക്
ടിസിഎസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി
എസ്ആര്‍എഫ്
ടാറ്റ കണ്‍സ്യുമര്‍
പിഡിലിറ്റ്
ഐടിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ദിവ്ജി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ്: ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് 588.87 രൂപ നിരക്കില്‍ 2.63 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി, കൂടാതെ സെയ്ജ്വണ്‍ ഇന്‍വെസ്റ്റ്മെന്റ് 3.6 ലക്ഷം ഓഹരികള്‍ ശരാശരി 597.59 രൂപ നിരക്കില്‍ വാങ്ങി. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) 3.73 ലക്ഷം ഓഹരികള്‍ ശരാശരി 590.32 രൂപ നിരക്കില്‍ വില്‍പന നടത്തി.

മാര്‍ഷല്‍ മഷീന്‍സ്: ഗൗരവ് സരുപ് 300000 ഓഹരികള്‍ 44.4 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓര്‍ട്ടിന്‍ ലാബോറട്ടറീസ്: രവി ശങ്കര്‍ സംഘ, 44000 ഓഹരികള്‍ 21.5 രൂപ നിരക്കില്‍ വാങ്ങി.

വിന്നി ഓവര്‍സീസ് ലിമിറ്റഡ്: പ്ലൂരിസ് ഫണ്ട് ലിമിറ്റഡ് 1300000 ഓഹരികള്‍ 10.45 രൂപ നിരക്കില്‍ വാങ്ങി.

ദീപ് ഡയമണ്ട് ഇന്ത്യ ലിമിറ്റഡ്: വികാസ ഇന്ത്യ ഇഐഎഫ് ഫണ്ട് 500000 ഓഹരികള്‍ 14 രൂപ നിരക്കില്‍ വാങ്ങി.

X
Top