രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

സാങ്കേതികമായി വീണ്ടെടുപ്പിന് സാധ്യത

കൊച്ചി: ഫെബ്രുവരി 21 ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ്19 പോയിന്റ് താഴ്ന്ന് 60,673 ലെവലിലും നിഫ്റ്റി50 18 പോയിന്റ് താഴ്ന്ന് 17,827 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ലോവര്‍ ഷാഡോവോട് കൂടിയ നെഗറ്റീവ് കാന്‍ഡിലും കാന്‍ഡിലുകളുടെ സംയോജനവും സ്വിംഗ് ഹൈയില്‍ നിന്നുള്ള വീഴ്ചയും സൂചിപ്പിക്കുന്നത് ആസന്നമായ ഉയര്‍ച്ചയെയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു.

17,700-17750 ലെവലില്‍ നിന്നും വീണ്ടെടുപ്പ് പ്രതീക്ഷിക്കാം. 17950-18000 ത്തിലായിരിക്കും റെസിസ്റ്റന്‍സ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,803- 17,774 -17,726
റെസിസ്റ്റന്‍സ്: 17,898-17,928-17,975.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,542- 40,439-40,271
റെസിസ്റ്റന്‍സ്: 40,877- 40,980-41,147.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഹണിവെല്‍ ഓട്ടോമേഷന്‍
ഗെയില്‍
ക്രോംപ്റ്റണ്‍
ഇന്‍ഫോസിസ്
പിരമല്‍ എന്റര്‍പ്രൈസസ്
ടോറന്റ് ഫാര്‍മ
സണ്‍ ഫാര്‍മ
പവര്‍ഗ്രിഡ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ലീഡ് റിക്ലെയിം ആന്റ് റബര്‍ പ്രൊഡക്ട്‌സ്: മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് അഡൈ്വസേഴ്‌സ് 54000 ഓഹരികള്‍ 27.5 രൂപ നിരക്കില്‍ വാങ്ങി. സെല്‍വാ മൂര്‍ത്തി അകിലാണ്ടേശ്വരി 1080000 ഓഹരികള്‍ 27.67 രൂപ നിരക്കില്‍ വാങ്ങി.

പട്ടേല്‍ എഞ്ചീനിയറിംഗ്: കാനറ ബാങ്ക് 1788818 ഓഹരികള്‍ 0.3 രൂപ നിരക്കില്‍ വില്‍പന നടത്തി.

പര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്: ജതിന്‍ മംഗേഷ് ദേശ്പാണ്ഡെ 66000 ഓഹരികള്‍ 19.95 രൂപ നിരക്കില്‍ വില്‍പന നടത്തി.

സീ ലേണ്‍ ലിമിറ്റഡ്: മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 20000000 ഓഹരികള്‍ 3.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top