ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി. സംസ്ഥാനതല ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജെൻസ് മിഷൻ ആയാണ് ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനം പ്രവർത്തിക്കുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് മാർഗനിർദേശം നൽകി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് ഈ മിഷൻ പിന്തുണ നൽകും. ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക നിർമാണ മേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്‌വ്യവസ്ഥ, ലോജസ്റ്റിക്‌സ്, ടൂറിസം, അന്തർദേശിയ തൊഴിൽ മേഖലകൾ എന്നിവയ്ക്ക് മിഷൻ പ്രത്യേക പ്രാധാന്യം നൽകും. ഈ പദ്ധതികൾ ആരംഭിക്കുന്നതിനായി പ്രഥമികഘട്ട സഹായമായി രണ്ട് കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 

X
Top