പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

ന്യൂഡല്‍ഹി: വെള്ളിയാഴ്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1031 പോയിന്റ് അഥവാ 1.8 ശതമാനം ഉയര്‍ന്ന് 58992 ലെവലിലും നിഫ്റ്റി 279 പോയിന്റ് അഥവാ 1.6 ശതമാനമുയര്‍ന്ന് 17360 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി രൂപപ്പെടുത്തിയ മൂര്‍ച്ചയുള്ള ഡബിള്‍ ബോട്ടം പാറ്റേണ്‍, പോസിറ്റീവ് മൊമന്റം കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിശദീകരിച്ചു.

17800 ലക്ഷ്യമാക്കുന്ന സൂചിക 17250 ലെവലിലായിരിക്കും പിന്തുണ തേടുക.

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,248- 17,206 – 17,138.
റെസിസ്റ്റന്‍സ്: 17,383- 17,425-17,492.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,298- 40,178-39,983.
റെസിസ്റ്റന്‍സ്: 40,688-40,808- 41,003.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വേദാന്ത ലിമിറ്റഡ്
മാരിക്കോ
ഭാരതി എയര്‍ടെല്‍
ബിപിസിഎല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
ഡാബര്‍
ഏഷ്യന്‍ പെയിന്റ്്
ഇന്‍ഫോസിസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍

പിഎസ്പി പ്രോജക്ടുകള്‍: ഫ്രാന്‍സ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനി സൊസൈറ്റി ജനറല്‍,6.2 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 664.35 രൂപ നിരക്കില്‍ 41.2 കോടി രൂപയ്ക്ക് വാങ്ങി. പ്രമോട്ടര്‍ ശില്‍പാബെന്‍ പ്രഹലാദ്ഭായ് പട്ടേലായിരുന്നു അതേവിലയ്ക്ക് വില്‍പ്പന നടത്തിയത്.

ശ്രീറാം പ്രോപ്പര്‍ട്ടീസ്: നവി മുംബൈ ആസ്ഥാനമായുള്ള ഔറം റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് 2.42 കോടി ഇക്വിറ്റി ഷെയറുകള്‍ അഥവാ 14.27 ശതമാനം പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഷെയറിനു ശരാശരി 55.05 രൂപ നിരക്കില്‍ വാങ്ങി. PE സ്ഥാപനമായ WSI WSQI V (XXXII) മൗറീഷ്യസ് 2.42 കോടി ഓഹരികള്‍ അതേ വിലയ്ക്ക് വിറ്റഴിച്ചു.

ഫീനിക്‌സ് മില്‍സ്: സിംഗപ്പൂര്‍ ഗവണ്‍മെന്റ് 51.49 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ അഥവാ 2.88 ശതമാനം ഓഹരികള്‍, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ശരാശരി 1,300.15 രൂപ നിരക്കില്‍ വിറ്റു. 2022 ഡിസംബര്‍ വരെ കമ്പനിയില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ 4.28 ശതമാനം ഷെയര്‍ഹോള്‍ഡിംഗ് വഹിച്ചിരുന്നു.

X
Top