
കൊച്ചി: വിപണി കരടികളുടെ പിടിയിലമര്‍ന്നു. സെന്‍സെക്‌സ് 928 പോയിന്റ് ഇടിഞ്ഞ് 59745 ലെവലിലും നിഫ്റ്റി 272 പോയിന്റ് ഇടിഞ്ഞ് 17,554 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം ഡിസംബര്‍ 23 ,ജനുവരി 27 ശേഷമുള്ള വലിയ പ്രതിദിന നഷ്ടമാണ് നേരിട്ടത്.
ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയര്‍ കാന്‍ഡില്‍ രൂപപ്പെട്ടു. നിഫ്റ്റി ഹ്രസ്വകാല ട്രെന്റ് ദുര്‍ബലമാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു. അതേസമയം 17,400-17300 സപ്പോര്‍ട്ട് മേഖലയില്‍ നിന്നും വീണ്ടെടുപ്പിന് സാധ്യതയുണ്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,526-17,469 -17,376.
റെസിസ്റ്റന്‍സ്: 17,712- 17,769 – 17,862.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,901- 39,752 -39,511.
റെസിസ്റ്റന്‍സ്: 40,382-40,531-40,772.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
കണ്ടെയനര്‍ കോര്‍പറേഷഷന്‍
പവര്‍ഗ്രിഡ്
കോള്‍ഗേറ്റ് പാമോലീവ്
എച്ച്ഡിഎഫ്‌സി
എച്ച്‌സിഎല്‍ ടെക്
കോറമാണ്ടല്‍
സണ്‍ഫാര്‍മ
യുപിഎല്‍
ടൈറ്റന്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡെല്‍ഹിവെരി: ഇന്റര്‍നെറ്റ് ഫണ്ട് 1.23 കോടി ഓഹരികള്‍ 335.06 രൂപ നിരക്കില്‍ വില്‍പന നടത്തി. 414.2 കോടി രൂപയുടേതായിരുന്നു ഇടപാട്.
ബോധി ട്രീ മള്‍ട്ടിമീഡിയ : ഓലിയ ഖുശ്‌റൂഹ് ജാല്‍ 77500 ഓഹരികള്‍ 17.68 രൂപ നിരക്കില്‍ വാങ്ങി.
പട്ടേല്‍ എഞ്ചിനീയറിംഗ്: ബാങ്ക് ഓഫ് ബറോഡ് 2980282 ഓഹരികള്‍ 0.25 രൂപ നിരക്കില്‍ വില്‍പന നടത്തി.
പെര്‍ഫെക്റ്റ് ഇന്‍ഫ്രാഎഞ്ചിനീയര്‍: കെബിഎന്‍ എന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ് 102000 ഓഹരികള്‍ 19.85 രൂപ നിരക്കില്‍ വാങ്ങി. മഹാന്‍ രാജേന്ദ്ര ദോഷി 96000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. ശ്രീജി കാപിറ്റല്‍ 342000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
ആര്‍എം ഡ്രിപ് ആന്റ് സ്പ്രിങ്ക്‌ളേഴ്‌സ്: ഷെട്ടി ലീന സച്ചിന്‍ 48000 ഓഹരികള്‍ 30.15 രൂപ നിരക്കില്‍ വാങ്ങി.
ഇന്‍ഫ്‌ളെയിം അപലൈയന്‍സ്: ഇന്ത്യ എമേര്‍ജിംഗ് ജയിന്റ്‌സ് 50000 ഓഹരികള്‍ 467.36 രൂപ നിരക്കില്‍ വാങ്ങി.
ഇനോക്‌സ് ഗ്രീന്‍ എനര്‍ജി: പൈലറ്റ് കണ്‍സള്‍ട്ടന്റ്‌സ് 3300000 ഓഹരികള്‍ 42.9 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഎം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.






