ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

സാങ്കേതികമായി നിഫ്റ്റി അനിശ്ചിതാവസ്ഥയില്‍

ന്യൂഡല്‍ഹി: ബജറ്റ് ദിനത്തില്‍ സമ്മിശ്ര പ്രകടനമാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നടത്തിയത്. സെന്‍സെക്‌സ് 158 പോയിന്റ് അഥവാ 0.27 ശതമാനം നേട്ടത്തില്‍ 59708 ലെവലിലെത്തിയപ്പോള്‍ നിഫ്റ്റി50 46 പോയിന്റ് താഴ്ന്ന് 17616 ലെവലില്‍ ക്ലോസ് ചെയ്തു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഹൈ വേവ് മാതൃകയിലെ ബെയറിഷ് കാന്‍ഡില്‍ അനിശ്ചിതാവസ്ഥയെക്കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറഞ്ഞു.

ഹ്രസ്വകാലത്തില്‍ കനത്ത ചാഞ്ചാട്ടമായിരിക്കും ഫലം. 17400-17300 നിഫ്റ്റി പിന്തുണ തേടുമ്പോള്‍ 17800 ആയിരിക്കും റെസിസ്റ്റന്‍സ്.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,411-17,265- 17,028
റെസിസ്റ്റന്‍സ്: 17,884-18,030 – 18,266.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,708-39,112,-38,148.
റെസിസ്റ്റന്‍സ്: 41,638- 42,234-43,198.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സഞ്ജീന്‍
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ബാങ്ക്്
ടോറന്റ് ഫാര്‍മ
ഡോ.റെഡ്ഡീസ്
പിഐ ഇന്‍ഡസ്ട്രീസ്
ഇന്‍ഫോസിസ്
എച്ച്‌സിഎല്‍ ടെക്ക്
മക്‌ഡോവല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഗോയല്‍ അലുമിനിയം ലിമിറ്റഡ്: എക്കോനോ ട്രേഡിംഗ് 99697 ഓഹരികള്‍ 202.4 രൂപ നിരക്കില്‍ വാങ്ങി.

ഹോംസിഫൈ റിയാലിറ്റി: സഞ്ചയ് ബി ഷാ 21000 ഓഹരികള്‍ 526.89 രൂപ നിരക്കില്‍ വിറ്റു.

മഹാലക്ഷ്മി റബ്‌ടെക്ക് ലിമിറ്റഡ്: ആമിഷ ടെക്‌സ്റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 155748 ഓഹരികള്‍ 256.32 രൂപ നിരക്കില്‍ വാങ്ങി.

മനാക്ക്‌സിയ ലിമിറ്റഡ്: കുമാര്‍ സന്ദീപ് 503329 ഓഹരികള്‍ 130.98 രൂപ നിരക്കില്‍ വാങ്ങി. തെര്‍മോ പാഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 391003 ഓഹരികള്‍ 130.88 രൂപ നിരക്കില്‍ വാങ്ങി.

റിച ഇന്‍ഫോ സിസ്റ്റംസ്: വിപുല്‍കുമാര്‍ കല്യാണ്‍ജി 17000 ഓഹരികള്‍ 104 രൂപ നിരക്കില്‍ വില്‍പന നടത്തി.

സഞ്ജീന്‍ ഇന്റര്‍നാഷണല്‍: ബയോകോണ്‍ 400000000 ഓഹരികള്‍ 560 രൂപ നിരക്കില്‍ വില്‍പന നടത്തി. സിംഗപ്പൂര്‍ സര്‍ക്കാര്‍ 15799200 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.

മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍
എച്ച്ഡിഎഫ്സി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ടൈറ്റന്‍ കമ്പനി, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, ഏജിസ് ലോജിസ്റ്റിക്സ്, അപ്പോളോ ടയേഴ്സ്, ബജാജ് ഇലക്ട്രിക്കല്‍സ്, ബര്‍ഗര്‍ പെയിന്റ്സ് ഇന്ത്യ, ബിര്‍ലാസോഫ്റ്റ്, സെറ സാനിറ്ററിവെയര്‍, കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ഡാബര്‍ട്ടിലിസ് പ്രോഡക്ട്, ഡാബര്‍ട്ടിലിസ് ഇന്ത്യ , മാക്‌സ് ഇന്ത്യ, എസ്‌ഐഎസ്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍

X
Top