ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

വ്യാഴാഴ്ചയിലെ വിപണി സാധ്യതകള്‍

മുംബൈ: ചാഞ്ചാട്ടത്തിനിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടം കുറിച്ചു. സെന്‍സെക്‌സ് 140 പോയിന്റ് ഉയര്‍ന്ന് 58215 ലെവലിലും നിഫ്റ്റി50 44 പോയിന്റുയര്‍ന്ന് 17150 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. നിര്‍ണ്ണായക പ്രതിരോധമായ 17225 ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായിട്ടില്ലെന്ന് 5പൈസ ഡോട്ട് കോം ലീഡ് റിസര്‍ച്ച് രുചിത് ജെയ്ന്‍ നിരീക്ഷിക്കുന്നു.

16850 ലെലിലാണ് നിര്‍ണ്ണായക സപ്പോര്‍ട്ടുള്ളത്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,118- 17,094 – 17,094.
റെസിസ്റ്റന്‍സ്: 17,194-17,217-17,255.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,880-39,821-39,726.
റെസിസ്റ്റന്‍സ്: 40,069- 40,127-40,222.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരിക്കോ
പിഡിലിറ്റ് ഇന്ത്യ
ടാറ്റ കണ്‍സ്യൂമര്‍
എസ്ആര്‍എഫ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിന്‍
ഡോ.റെഡ്ഡി
ഇന്‍ഫോസിസ്
ക്രോംപ്റ്റണ്‍
എച്ച്ഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍

കജാരിയ സെറാമിക്സ്: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ സ്മോള്‍ ക്യാപ് വേള്‍ഡ് ഫണ്ട് ഇങ്ക് സെറാമിക്, 12.5 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.78 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഓഫ്ലോഡ് ചെയ്തു. ശരാശരി 1,040.03 രൂപ നിരക്കില്‍ 130 കോടി രൂപയുടേതാണ് ഇടപാട്. സ്മോള്‍ ക്യാപ് വേള്‍ഡ് ഫണ്ടിന് കമ്പനിയില്‍ 1.06 ശതമാനം പങ്കാളിത്തം അല്ലെങ്കില്‍ 16.88 ലക്ഷം ഓഹരികളാണുണ്ടായിരുന്നത്.

കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ പോളാര്‍ ക്യാപിറ്റല്‍ ഫണ്ട്സ് പിഎല്‍സി, ഹെല്‍ത്ത്കെയര്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് വഴി 11.05 ലക്ഷം എണ്ണം അല്ലെങ്കില്‍ 1.38 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. ഓഹരിയൊന്നിന് ശരാശരി 1,300.03 രൂപ നിരക്കില്‍ 143.77 കോടി രൂപയുടേതാണ് ഇടപാട്. പോളാര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ക്ക് 2022 ഡിസംബര്‍ വരെ കമ്പനിയില്‍ 1.87 ശതമാനം അല്ലെങ്കില്‍ 14.97 ലക്ഷം ഓഹരികളാണുണ്ടായിരുന്നത്.

X
Top