ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നിര്‍ണ്ണായക ലെവല്‍ പ്രതിരോധിക്കുന്ന പക്ഷം നിഫ്റ്റി ഉയരും

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം വരുത്തി. എങ്കിലും നിര്‍ണ്ണായക 18,000 ലെവല്‍ പ്രതിരോധിക്കാന്‍ നിഫ്റ്റിയ്ക്കായി. വരുംദിവസങ്ങളില്‍ 18,350 ലക്ഷ്യം വയ്ക്കാന്‍ സൂചികയ്ക്കാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

17950 ലെവലിലായിരിക്കും പിന്തുണ ലഭ്യമാവുക.

പിവറ്റ്‌ ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,982- 17,951 & 17,900
റെസിസ്റ്റന്‍സ്: 18,085 – 18,116 – 18,167

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,398- 41,321 – 41,197
റെസിസ്റ്റന്‍സ്: 41,646 – 41,723 & 41,847

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
യുപിഎല്‍
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ബാങ്ക്
കോടക് ബാങ്ക്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐടിസി
എന്‍ടിപിസി
ആര്‍ഇസി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി ബാങ്ക്

പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: വിദേശ നിക്ഷേപകരായ സെഗാന്റി ഇന്ത്യ മൗറീഷ്യസ്, നോര്‍ജസ് ബാങ്ക്, അബര്‍ഡീന്‍ സ്റ്റാന്‍ഡേര്‍ഡ് ഏഷ്യ ഫോക്കസ് പിഎല്‍സി എന്നിവ എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ മൊത്തം 2.53% ഇക്വിറ്റി ഓഹരി അല്ലെങ്കില്‍ 1.2 കോടി ഓഹരികള്‍ വാങ്ങി. നരോതം എസ് സെഖ്‌സാരിയ, ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് III എന്നിവ കമ്പനിയില്‍ നിന്ന് പുറത്തുകടന്നു.മാലാ ഗോപാല്‍ ഗാവോങ്കര്‍ 40 ലക്ഷം ഓഹരികള്‍ 172.04 രൂപ നിരക്കില്‍ ഓഫ്‌ലോഡ് ചെയ്തു.

X
Top