ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വ്യാപാരക്കമ്മി 28.68 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി ഓഗസ്റ്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. 28.68 ബില്ല്യണ്‍ ഡോളറാണ് രാജ്യം രേഖപ്പെടുത്തിയ വ്യാപാരമ്മി. 2021 ഓഗസ്റ്റില്‍ ഇത് 11.71 ബില്ല്യണ്‍ ഡോളറായിരുന്നു.

കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് വ്യാപാരകമ്മി ഉയര്‍ത്തിയത്. ചരക്ക് കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 1.15 ശതമാനം കുറഞ്ഞ് 33 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 37 ശതമാനം വര്‍ധിച്ച് 61.68 ബില്ല്യണ്‍ ഡോളറായി. അതേസമയം ജൂലൈയിലെ റെക്കോര്‍ഡ് ഉയരമായ 30 ബില്ല്യണ്‍ ഡോളറില്‍ നിന്നും നേരിയ കുറവ് രേഖപ്പെടുത്താന്‍ ഓഗസ്റ്റ് മാസത്തിനായി.

നിയന്ത്രണങ്ങളും തീരുവകളുമാണ് കയറ്റുമതി കുറച്ചതെന്ന് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രമണ്യം പറയുന്നു. അതേസമയം പെട്രോളിയം, കല്‍ക്കരി എന്നിവയുടെ ഉയര്‍ന്ന വിലഇറക്കുമതിയില്‍ പ്രതിഫലിച്ചു. സ്വര്‍ണ്ണ ഇറക്കുമതിയില്‍ 47 ശതമാനത്തിന്റെ വാര്‍ഷിക കുറവുണ്ടായതിനും ഓഗസ്റ്റ് സാക്ഷിയായി.

ജൂലൈയിലെ മൊത്തം കയറ്റുമതി 36.27 ബില്യണ്‍ ഡോളറും ഇറക്കുമതി 66.27 ബില്യണ്‍ ഡോളറുമായിരുന്നു. എന്നാല്‍ രാജ്യം 750 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് സുബ്രഹ്മണ്യം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയുമായി ഈ മാസവും യുകെ,കാനഡ എന്നിവയുമായി യഥാക്രമം ദീപാവലി, ഡിസംബര്‍ മാസത്തോടെയും സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പുവച്ചേയ്ക്കും.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരകരാറിന് രാഷ്രങ്ങള്‍ മത്സരിക്കുകയാണ്. ചൈനയുമായുള്ള ആശ്രയത്വം കുറയ്ക്കാനാണ് ഇത്. പുതിയ ലോക വ്യാപാര നയം സെപ്തംബര്‍ അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നും സുബ്രമണ്യം പറഞ്ഞു.

X
Top