ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വ്യാപാരകമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 20.67 ബില്യണ്‍ ഡോളറായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ജൂലൈയില്‍ 20.67 ബില്യണ്‍ ഡോളറായി വികസിച്ചു. 20.13 ബില്ല്യണ്‍ ഡോളറായിരുന്നു ജൂണ്‍മാസത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷത്തെ സമാനമാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാപാരകമ്മി കുറഞ്ഞിട്ടുണ്ട്.

2022 ജൂലൈയില്‍ 25.43 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരകമ്മി. ഇന്ത്യയുടെ ചരക്ക് ഇറക്കുമതി ജൂലൈയില്‍ 52.92 ബില്യണ്‍ ഡോളറായി. ജൂണില്‍ 53.10 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. അതേസയം 2022 ജൂലൈയില്‍ ഇറക്കുമതി 63.77 ബില്യണ്‍ ഡോളറായിരുന്നു.

ചരക്ക് കയറ്റുമതി 32.25 ബില്യണ്‍ ഡോളറായി കുറഞ്ഞു.ഒന്‍പതുമാസത്തെ കുറഞ്ഞ നിരക്കാണിത്. ജൂണില്‍ 32.87 ബില്യണ്‍ ഡോളറും 2022 ജൂലൈയില്‍ 38.34 ഡോളറുമായിരുന്നു ചരക്ക് കയറ്റുമതി.

പ്രതിമാസ വ്യാപാരമ്മി പ്രതീക്ഷിച്ചതിലും താഴെയാണ്. റോയിട്ടേഴ്‌സ് പോള്‍ പ്രകാരം 21 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി പ്രതീക്ഷിക്കപ്പെട്ടിരുന്നു. ജൂലൈയില് സേവന കയറ്റുമതി 27.17 ബില്യണ് ഡോളറും ഇറക്കുമതി 14.85 ബില്യണ് ഡോളറുമാണ്.

ജൂണില് യഥാക്രമം 27.12 ബില്യണ് ഡോളറും 15.88 ബില്യണ് ഡോളറുമായ സ്ഥാനത്താണിത്.ഏപ്രില്‍-ജൂലൈ കാലയളവില്‍ സേവന, ചരക്ക് കയറ്റുമതി പ്രതിവര്‍ഷം 6 ശതമാനം ഇടിഞ്ഞ് 244.15 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 11 ശതമാനം ഇടിഞ്ഞ് 272.41 ബില്യണ്‍ ഡോളറിലെത്തി.

കഴിഞ്ഞ പന്ത്രണ്ട് മാസമായി ആഗോള വാണിജ്യം മന്ദഗതിയിലാണ്. ഇത് ലോകമെമ്പാടുമുള്ള പ്രധാന സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യത്തെ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ചൈന, കോവിഡിന് ശേഷമുള്ള ഉയര്‍ന്ന കയറ്റുമതി സങ്കോചം കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു.

ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ കയറ്റുമതി 2021 ന് ശേഷമുള്ള താഴ്ചയിലാണുള്ളത്. ജര്‍മ്മനിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ യുഎസും കയറ്റുമതി ഇടിവ് നേരിടുന്നു.

X
Top