100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ അന്തരിച്ചു

ടൊയോട്ട കിർലോസ്‌കറിന്റെ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു. 64 വയസായിരുന്നു. ‘ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ.

ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- ടൊയോട്ട പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബംഗളൂരുവിലെ ഹെബ്ബൽ ശ്മശാനത്തിലാണ് സംസ്‌കാരം. ഭാര്യ: ഗീതാഞ്ജലി കിർലോസ്‌കർ മകൾ: മാനസി കിർലോസ്‌കർ.

X
Top