ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

നഷ്ടം നേരിട്ട് ക്രിപ്റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി നഷ്ടത്തില്‍ തുടരുന്നു. 0.38 ശതമാനം കുറവില്‍ 930.17 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്റ്റോകറന്‍സി വിപണി അളവ് 18.92 ശതമാനം താഴ്ന്ന് 44.19 മില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.31 ബില്ല്യണ്‍ ഡോളര്‍ അഥവാ 5.22 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 39.79 ബില്ല്യണ്‍ അഥവാ 90.04 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.39 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ താഴ്ച്ച 1.61 ശതമാനം. നിലവില്‍ 19,286.80 ഡോളറാണ് ബിറ്റ്കോയിന്‍ വില.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നും 71.97 ശതമാനം താഴെയാണ് ബിടിസിയുള്ളത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.14 ശതമാനം ഉയര്‍ന്ന് 1,347.88 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഉയര്‍ച്ച 1.23 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 72.46% ശതമാനം ഇടിവിലേയ്ക്ക് ഇടിഎച്ച് വീണു. അതേസമയം എക്കാലത്തേയും താഴ്ന്ന വിലയായ 0.4209 ഡോളറില്‍ നിന്ന് 320017.14 ശതമാനം ഉയര്‍ച്ചയിലാണ് കോയിന്‍. ബിഎന്‍ബി-272.97 ഡോളര്‍ (0.12ശതമാനം ഇടിവ്), കാര്‍ഡാനോ-0.3617 ഡോളര്‍ (0.27 ശതമാനം ഉയര്‍ച്ച),സൊലാന-28.13 ഡോളര്‍ (2.2 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.05981 ഡോളര്‍ (0.39 ശതമാനം ഉയര്‍ച്ച)പൊക്കോട്ട്-5.95 ഡോളര്‍ (1.14 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-ഉയര്‍ച്ച ഡോളര്‍ 1.85ശതമാനം ഇടിവ്), എക്സ് ആര്‍പി-0.4463 ഡോളര്‍ (02.10 താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്റ്റോകറന്‍സി വിലകള്‍.

X
Top