റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ക്രിപ്‌റ്റോകറന്‍സികള്‍ നഷ്ടത്തില്‍

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.53 ശതമാനം താഴ്ന്ന് 1.05 ട്രില്യണ്‍ ഡോളറാണ്. ക്രിപ്‌റ്റോവിപണി അളവ് 33.36 ശതമാനം ഉയര്‍ന്ന് 56.05 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.15 ബില്യണ്‍ ഡോളര്‍ അഥവാ 7.41 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 49.84 ബില്യണ്‍ അഥവാ 88.89 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.18 ശതമാനം ഉയര്‍ന്ന് 42.50 ശതമാനമായി.

ബിറ്റ്‌കോയിന്‍-23,137.34 ഡോളര്‍ (1.14 ശതമാനം താഴ്ച), എഥേരിയം-1583.32 ഡോളര്‍ (1.46 ശതമാനം താഴ്ച), ബിഎന്‍ബി-306.81 ഡോളര്‍ (2.64 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3994 ഡോളര്‍ (3 ശതമാനം താഴ്ച), കാര്‍ഡാനോ-0.3797 ഡോളര്‍ (2.49 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.8596 ഡോളര്‍ (4.04 ശതമാനം താഴ്ച), സൊലാന-24.13 ഡോളര്‍ (0.82 ശതമാനം താഴ്ച), പൊക്കോട്ട്-6.27 ഡോളര്‍ (4.59 ശതമാനം താഴ്ച), അവലാഞ്ച്-19.97 ഡോളര്‍ (2.95 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top