യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നേരിയ താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ബുധനാഴ്ച 800 ബില്യണ്‍ ഡോളറിന് താഴെ പോയ ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, വെള്ളിയാഴ്ച 0.10 ശതമാനം ഇടിവ് നേരിട്ടു. ഇതെഴുതുമ്പോള്‍, 798.49 ബില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. വിപണി അളവ് 0.29 ശതമാനം താഴ്ന്ന് 29.41 ബില്യണായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.81 ബില്യണ്‍ അഥവാ 6.17 ശതമാനവും സ്റ്റേബിള്‍കോയിന്‍ 27.53 ബില്യണ്‍ ഡോളര്‍ അഥവാ 93.58 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം താഴ്ന്ന് 40.07 ശതമാനമായി. 0.24 ശതമാനം താഴ്ന്ന് 16,619.35 ഡോളറിലാണ് ബിടിസിയുള്ളത്. എഥേരിയം 0.41 ശതമാനം ഉയര്‍ന്ന് 1200.29 ബില്യണ്‍ ഡോളറിലെത്തി.

ബിഎന്‍ബി-245.65 ഡോളര്‍ (0.97 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3457 ഡോളര്‍ (3.82 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.0707 ഡോളര്‍ (0.47 ശതമാനം താഴ്ച),കാര്‍ഡാനോ-0.2456 ഡോളര്‍ (2.79 ശതമാനം താഴ്ച), പൊക്കോട്ട്-4.33 ഡോളര്‍ (0.37 ശതമാനം താഴ്ച), ഷിബാ ഇനു-0.000007964 ഡോളര്‍ (0.19 ശതമാനം താഴ്ച), അവലാഞ്ച്-11.16 ഡോളര്‍ (1.81 ശതമാനം താഴ്ച), സൊലാന-9.34 ഡോളര്‍ (6.31 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top