ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: മികച്ച നേട്ടവുമായി ക്രിപ്‌റ്റോകറന്‍സികള്‍ മുന്നേറ്റം തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 7.40 ശതമാനം ഉയര്‍ന്ന് 973.32 ബില്യണ്‍ ഡോളറിലാണുള്ളത്. ഒരുഘട്ടത്തില്‍ മൂല്യം 1 ട്രില്യണ്‍ ഡോളറിനുമുകളിലുമെത്തി.

നവംബര്‍ തുടക്കത്തിനുശേഷം ആദ്യമായാണ് വിപണി 1 ട്രില്യണ്‍ ഡോളര്‍ ഭേദിച്ചത്. വിപണി അളവ് 79.94 ശതമാനമുയര്‍ന്ന് 92.54 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.89 ബില്യണ്‍ ഡോളര്‍ അഥവാ 8.53 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 81.64 ബില്യണ്‍ ഡോളര്‍ അഥവാ 88.22 ശതമാനവുമാണ്.

ജനകീയ ക്രിപ്‌റ്റോയായ ബിറ്റ്‌കോയിന്‍ 20,000 ഡോളറിന് മുകളിലെത്തുന്നതിനും വിപണി സാക്ഷ്യംവഹിച്ചു. 9.03 ശതമാനം നേട്ടത്തില്‍ 20,807.21 ഡോളറിലാണ് ബിടിസിയുള്ളത്. ബിറ്റ്‌കോയിന്‍(ബിടിസി) മേധാവിത്തം 0.78 ശതമാനമുയര്‍ന്ന് 41.09 ശതമാനം.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 7.74 ശതമാനം ഉയര്‍ന്ന് 1522.73 ഡോളറില്‍ ട്രേഡ് ചെയ്യുന്നു. ഏഴ് ദിവസത്തില്‍ ഇരു സൂചികകളും യഥാക്രമം 22.79 ശതമാനം,20.33 ശതമാനം എന്നിങ്ങനെയാണ് കരുത്താര്‍ജ്ജിച്ചത്.

ബിഎന്‍ബി-303.85 ബില്യണ്‍ ഡോളര്‍ (5.49 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.349 ഡോളര്‍ (5.86 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.8642 ഡോളര്‍ (8.12 ശതമാനം ഉയര്‍ച്ച), സൊലാന-22.27 ഡോളര്‍ (32.65 ശതമാനം ഉയര്‍ച്ച),പൊക്കോട്ട്-6.03 ഡോളര്‍ (15.18 ശതമാനം ഉയര്‍ച്ച),അവലാഞ്ച്-1687 ഡോളര്‍ എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കോയിനുകളുടെ വില.

X
Top