ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ നേട്ടം കൈവരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 0.23 ശതമാനം ഉയര്‍ന്ന് 813.16 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 18.95 ശതമാനം ഉയര്‍ന്ന് 29.08 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.23 ശതമാനം അഥവാ 1.52 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 90.88 ശതമാനം അഥവാ 26.43 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.04 ശതമാനം ഉയര്‍ന്ന് 39.89 ശതമാനമായി. ബിറ്റ്‌കോയിന്‍-16863.13 ഡോളര്‍ (0.16 ശതമാനം ഉയര്‍ച്ച),എഥേരിയം -1223.12 ഡോളര്‍ (0.51ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-245.92 ഡോളര്‍ (0.26 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3518 ഡോളര്‍ (1.56 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07781 ഡോളര്‍ (1.48 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-4.50 ഡോളര്‍ (00.66 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-11.82 ഡോളര്‍ (0.94 ശതമാനം ഉയര്‍ച്ച), കാര്‍ഡോനോ-0.0259 ഡോളര്‍ (2.19 ശതമാനം ഉയര്‍ച്ച) എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍.

അതേസമയം സൊലാന-11.88 ഡോളര്‍ (1.89 ശതമാനം താഴ്ച),ഷിബാ ഇനു-0.000008319 ഡോളര്‍ (0.67 ശതമാനം താഴ്ച) തുടങ്ങിയവ താഴ്ച വരിക്കുകയും ചെയ്തു.

X
Top