ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ബിറ്റ്‌കോയിന്‍ ബലത്തില്‍ ക്രിപ്‌റ്റോകറന്‍സി കുതിപ്പ്

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്റെ ബലത്തില്‍ ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച കുതിച്ചുയര്‍ന്നു. 4.35 ശതമാനം ഉയര്‍ന്ന് 1.24 ട്രില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. വിപണി അളവ് 71.71 ശതമാനം ഉയര്‍ന്ന് 50.65 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9 ശതമാനം അഥവാ 4.56 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍കോയിന്‍ 45.80 ബില്യണ്‍ ഡോളര്‍ അഥവാ 90.42 ശതമാനവുമാണ്.

ബിടിസി (ബിറ്റ്‌കോയിന്‍ ) മേധാവിത്തം 0.85 ശതമാനം ഉയര്‍ന്ന് 47.06 ശതമാനമായി. ജനകീയ കോയിനായ ബിടിസി 30,000 ഡോളര്‍ ഭേദിക്കുന്നതിനും വിപണി സാക്ഷിയായി. 2022 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ബിറ്റ്‌കോയിന്‍ 30,000 ഡോളര്‍ തൊടുന്നത്.

ബിറ്റ്‌കോയിന്‍ നിലവില്‍ 6.54 ശതമാനം ഉയര്‍ന്ന് 30,137.09 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. എഥേരിയം -1917.89 ഡോളര്‍ (3.41 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-329.11 ഡോളര്‍ (5.32 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.521 ഡോളര്‍ (3.22 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4082 ഡോളര്‍ (2.19 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍- 0.08522 ഡോളര്‍ (2.83 ശതമാനം ഉയര്‍ച്ച), സൊലാന-22.25 ഡോളര്‍ (9.93 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.42 ഡോളര്‍ (4.32 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -18.38 ഡോളര്‍ (5.06 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top