ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

നേരിയ നേട്ടം കൈവരിച്ച് ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച സമ്മിശ്ര പ്രകടനം നടത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.07 ശതമാനമുയര്‍ന്ന് 1.09 ട്രില്യണ്‍ ഡോളറിലാണുളളത്. വിപണി അളവ് 12.56 ശതമാനം ഉയര്‍ന്ന് 99.66 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.81 ശതമാനം അഥവാ 9.77 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.38 ബില്യണ്‍ അഥവാ 93.69 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.11 ശതമാനം താഴ്ന്ന് 44 ശതമാനമായി.

ബിറ്റ്‌കോയിന്‍ -24974.73 ഡോളര്‍ (0.02 ശതമാനം ഉയര്‍ച്ച), എഥേരിയം-1694.58 ഡോളര്‍ (0.81 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3965 ഡോളര്‍ (0.06 ശതമാനം ഉയര്‍ച്ച),കാര്‍ഡാനോ-0.339 ഡോളര്‍ (1.12 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07374 ഡോളര്‍ (0.95 ശതമാനം ഉയര്‍ച്ച), സൊലാന-20.77 ഡോളര്‍ (1.56 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.25 ഡോളര്‍ (1.33 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-17.09 ഡോളര്‍ (2.21 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top