യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നേരിയ നേട്ടം സ്വന്തമാക്കി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: കനത്ത തകര്‍ച്ച നേരിടുന്ന ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ നേട്ടം സ്വന്തമാക്കി. ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം, ഇതെഴുതുമ്പോള്‍, 0.47 ശതമാനം ഉയര്‍ന്ന് 811.92 ബില്യണ്‍ ഡോളറാണ്. വിപണി അളവ് 63.54 ശതമാനം നേട്ടത്തില്‍ 38.53 ബില്യണായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.87 ബില്യണ്‍ അഥവാ 4.86 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 92.61 ശതമാനം അഥവാ 35.68 ബില്യണുമായി.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.01 ശതമാനം ഉയര്‍ന്ന് 39.88 ശതമാനമായിട്ടുണ്ട്. ബിറ്റ്‌കോയിന്‍-16,817.47 ഡോളര്‍ (0.46 ശതമാനം), എഥേരിയം-1212.79 ഡോളര്‍ (2.40 ശതമാനം),ബിഎന്‍ബി-249.01 ഡോളര്‍ (0.55 ശതമാനം), എക്‌സ്ആര്‍പി-03439 ഡോളര്‍ (0.54 ശതമാനം), അവലാഞ്ച്-11.96 ഡോളര്‍ (0.09 ശതമാനം), സൊലാന-12.35 ഡോളര്‍ (0.74 ശതമാനം) എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയവയുടെ വിലനിലവാരം.

ഷിബാ ഇനു-0.000008384 ഡോളര്‍ (3.69 ശതമാനം), പൊക്കോട്ട്- 4.61 ഡോളര്‍ (0.21 ശതമാനം) എന്നിവ നഷ്ടം നേരിടുകയും ചെയ്യുന്നു.

X
Top