ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം വീണ്ടും 1 ട്രില്യണ്‍ ഡോളറിന് മീതെ

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച 1 ട്രില്യണില്‍ കുറഞ്ഞ ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം തിങ്കളാഴ്ച തിരിച്ചുകയറി. 6.61 ശതമാനമുയര്‍ന്ന് 1.01 ട്രില്യണ്‍ ഡോളറിലാണ് ആഗോള വിപണി മൂല്യമുള്ളത്. വിപണി അളവ് 63.76 ശതമാനം ഉയര്‍ന്ന് 85.39 ബില്യണ്‍ ഡോളറിന്റേതാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.78 ശതമാനം അഥവാ 7.50 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 100.13 ശതമാനം അഥവാ 85.50 ബില്യണ്‍ ഡോളറും. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.51 ശതമാനം ഉയര്‍ന്ന് 42.37 ശതമാനമായി.

ബിറ്റ്‌കോയിന്‍-22,006.57 ഡോളര്‍ (7.22 ശതമാനം ഉയര്‍ച്ച), എഥേരിയം-1575.66 ഡോളര്‍ (7.50 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-295.06 ഡോളര്‍ (6.56 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3581 ഡോളര്‍ (0.52 ശതമാനം താഴ്ച), കാര്‍ഡാനോ-0.3293 ഡോളര്‍ (7.12 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.06853 ഡോളര്‍ (3.47 ശതമാനം ഉയര്‍ച്ച), സൊലാന-19 ഡോളര്‍ (5.07 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-5.74 ഡോളര്‍ (5.01 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-15.65 ഡോളര്‍ (8.03 ശതാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top