യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ക്രിപ്‌റ്റോകറന്‍സി വിലയില്‍ ഇടിവ്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച നേരിയ ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.15 ശതമാനം താഴ്ന്ന് 1.16 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 0.16 ശതമാനം താഴ്ന്ന് 32.34 ബില്യണ്‍ ഡോളര്‍.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.31 ശതമാനം അഥവാ 3.01 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 88.76 ശതമാനം അഥവാ 28.71 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ -27869.19 ഡോളര്‍ (0.14 ശതമാനം താഴ്ച), എഥേരിയം -1765.50 ഡോളര്‍ (0.60 ശതമാനം താഴ്ച), ബിഎന്‍ബി-328.90 ഡോളര്‍ (0.56 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4869 ഡോളര്‍ (6.46 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3556 ഡോളര്‍ (0.83 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07527 ഡോളര്‍ (0.49 ശതമാനം ഉയര്‍ച്ച), സൊലാന-20.68 ഡോളര്‍ (0.62 ശതമാനം താഴ്ച), പൊക്കോട്ട്-6.06 ഡോളര്‍ (0.46 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top