ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

നേരിയ തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച നേരിയ നഷ്ടം നേരിട്ടു. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 850.29 ബില്യണ്‍ ഡോളറിലാണുള്ളത്. 24 മണിക്കൂറില്‍ 0.23 ശതമാനം താഴ്ച.

വിപണി അളവ് 2.13 ശതമാനം ഉയര്‍ന്ന് 38.73 ബില്യണ്‍ ഡോളറായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.08 ബില്യണ്‍ അഥവാ 7.94 ശതമാനവും സ്റ്റേബിള്‍കോയിന്‍ 35.42 ബില്യണ്‍ അഥവാ 91.47 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.06 ശതമാനം ഉയര്‍ന്ന് 39.04 ശതമാനമായി.

ബിറ്റ്‌കോയിന്‍-17,245.88 ഡോളര്‍ (0.08 ശതമാനം നഷ്ടം), എഥേരിയം -1327.17 ഡോളര്‍ (0.60 ശതമാനം താഴ്ച), ബിഎന്‍ബി-274.52 ഡോളര്‍ (1.45 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3489 ഡോളര്‍ (0.73 ശതമാനം താഴ്ച), കാര്‍ഡാനോ-0.3161 ഡോളര്‍ (2.28 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.0762 ഡോളര്‍ (1.68 ശതമാനം താഴ്ച), സൊലാന-15.99 ഡോളര്‍ (2.18 ശതമാനം താഴ്ച),പൊക്കോട്ട്-4.89 ഡോളര്‍ (1.51 ശതമാനം താഴ്ച), അവലാഞ്ച്-12.44 ഡോളര്‍ (0.02 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top