ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ക്രിപ്‌റ്റോകറന്‍സി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍,ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 0.02 ശതമാനം മാത്രം ഉയര്‍ന്ന് 807.28 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 2.21 ശതമാനം താഴ്ന്ന് 22 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 1.64 ബില്യണ്‍ അഥവാ 7.47 ശതമാനവും സ്റ്റേബിള്‍കോയിന്‍ 20.23 ബില്യണ്‍ അഥവാ 91.95 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം താഴ്ന്ന് 39.88 ശതമാനമായി. ജനകീയ കോയിനായ ബിറ്റ്‌കോയിന്‍ 0.12 ശതമാനം താഴ്ച വരിച്ച് 16713.05 ഡോളറിലാണുള്ളത്. എഥേരിയം 0.18 ശതമാനം താഴ്ന്ന് 1215.25 ഡോളറിലെത്തി.

ബിഎന്‍ബി-245.25 ഡോളര്‍ (0.77 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3447 ഡോളര്‍ (038 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07135 ഡോളര്‍ (0.95 ശതമാനം താഴ്ച), കാര്‍ഡാനോ-0.2536 ഡോളര്‍ (0.13 ശതമാനം താഴ്ച), പൊക്കോട്ട്-4.52 ഡോളര്‍ (0.72 ശതമാനം താഴ്ച), ഷിബാ ഇനു-0.000008152 ഡോളര്‍ (0.65 ശതമാനം താഴ്ച), സൊലാന-11.83 ഡോളര്‍ (6.58 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-11.31 ഡോളര്‍ (1.31 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top