എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സമ്മിശ്ര പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട നേട്ടത്തിനൊടുവില്‍ ക്രിപ്‌റ്റോകറന്‍സി വിപണി ബുധനാഴ്ച സ്ഥിരത കൈവരിച്ചു.ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുന്ന സമയത്ത്, 0.03 ശതമാനം മാത്രം താഴ്ന്ന് 992.31 ബില്യണ്‍ ഡോളറിലാണ്. വിപണി അളവ് 4.07 ശതമാനം ഉയര്‍ന്ന് 42.72 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.27 ശതമാനം അഥവാ 3.94 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 43.20 ബില്യണ്‍ അഥവാ 90.54 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 41.22 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ബിറ്റ്‌കോയിന്‍-21,244.05 ഡോളര്‍ (0.24 ശതമാനം താഴ്ച), എഥേരിയം-1578.84 ഡോളര്‍ (0.38 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-301.29 ഡോളര്‍ (0.56 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3905 ഡോളര്‍ (0.47 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.348 ഡോളര്‍ (1.73 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08653 ഡോളര്‍ (2.44 ശതമാനം ഉയര്‍ച്ച),സൊലാന-22.65 ഡോളര്‍ (4.63 ശതമാനം താഴ്ച), പൊക്കോട്ട്-5.95 ഡോളര്‍ (0.93 ശതമാനം താഴ്ച), അവലാഞ്ച്-16.92 ഡോളര്‍ (0.01 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍

X
Top