ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ക്രിപ്‌റ്റോകറന്‍സികള്‍ മുന്നേറ്റം തുടരുന്നു

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ബുള്ളുകളുടെ ആധിപത്യം. ആഗോള ക്രിപ്‌റ്റോകറന്‍സി മൂല്യം ഇതെഴുതുമ്പോള്‍, 24 മണിക്കൂറില്‍ 1.32 ശതമാനം ഉയര്‍ച്ച കൈവരിച്ചു. നിലവില്‍ 992.90 ബില്യണ്‍ ഡോളറിലാണ് വിപണി മൂല്യമുള്ളത്.

വിപണി അളവ് 11.36 ശതമാനം താഴ്ന്ന് 45.87 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.65 ബില്യണ്‍ ഡോളര്‍ അഥവാ 7.96 ശതമാനവും സ്‌റ്റേബിള്‍കോയിന്‍ 41.30 ബില്യണ്‍ അഥവാ 90.04 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.23 ശതമാനമുയര്‍ന്ന് 41.22 ശതമാനമായി.

ബിറ്റ്‌കോയിന്‍-21,287.14 ഡോളര്‍ (2.09 ശതമാനം ഉയര്‍ച്ച), എഥേരിയം-1571.88 ഡോളര്‍ (1.77 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-303.05 ഡോളര്‍ (1.47 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3893 ഡോളര്‍ (0.91 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3541 ഡോളര്‍ (1.18 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍ -0.8445 ഡോളര്‍ (0.20 ശതമാനം ഉയര്‍ച്ച), സൊലാന-23.76 ഡോളര്‍ (1.66 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6 ഡോളര്‍ (3.72 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top