വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

നേരിയ വര്‍ധനവ് രേഖപ്പെടുത്തി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ ഉണര്‍വ് പ്രകടമാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.85 ശതമാനം ഉയര്‍ന്ന് 846.61 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 5.70 ശതമാനം താഴ്ന്ന് 70.66 ബില്യണ്‍ ഡോളറായി.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 5.48 ശതമാനം അഥവാ 3.87 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.82 ശതമാനം അഥവാ 66.29 ബില്യണ്‍ ഡോളറുമാണ്. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.09 ശതമാനം താഴ്ന്ന് 38.16 ശതമാനമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 0.56 ശതമാനം ഉയര്‍ന്ന് 16,840.07 ഡോളറിലാണുള്ളത്. എങ്കിലും 7 ദിവസത്തില്‍ 14.58 ശതമാനമാണ് ബിടിസി ഇടിവ് നേരിട്ടത്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആയ എഥേരിയം 24 മണിക്കൂറില്‍ 0.53 ശതമാനം നില മെച്ചപ്പെടുത്തി.

ഏഴ് ദിവസത്തില്‍ നേരിട്ട തകര്‍ച്ച 14.62 ശതമാനം.നിലവില്‍ 1265.29 ഡോളറിലാണ് ഇടിഎച്ചുള്ളത്. ബിഎന്‍ബി-276.94 ഡോളര്‍ (2.79 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.3824 ഡോളര്‍ (8.64 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.3398 ഡോളര്‍ (1.66 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.8723 ഡോളര്‍ (0.92 ശതമാനം ഇടിവ്), പൊക്കോട്ട് -5.97 ഡോളര്‍ (3.18 ശതമാനം വര്‍ധനവ്), സൊലാന-14.57 ഡോളര്‍ (3.08 ശതമാനം വര്‍ധനവ്), ഷിബാ ഇനു-0.000009207 ഡോളര്‍ (0.17 ശതമാനം വര്‍ധനവ്), അവലാഞ്ച് -13.44 ഡോളര്‍ (0.39 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top