യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ക്രിപ്‌റ്റോകറന്‍സി തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ചൊവ്വാഴ്ചയിലെ നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി വീണ്ടും നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.39 ശതമാനം താഴ്ന്ന് 834.18 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 11.74 ശതമാനം താഴ്ന്ന് 62.33 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.16 ശതമാനം അഥവാ 3.84 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 94.20 ശതമാനം അഥവാ 58.71 ബില്യണ്‍ ഡോളറുമാണ്.

മറ്റ് കോയിനുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.19 ശതമാനം ഉയര്‍ന്ന് 38.35 ശതമാനമായി. ജനകീയ കോയിനായ ബിറ്റ്‌കോയിന്‍ 0.97 ശതമാനം താഴ്ന്ന് 16,648.31 ഡോളറിലാണുള്ളത്. ആഴ്ചയിലെ തകര്‍ച്ച 7.16 ശതമാനം.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 3.41 ശതമാനം ഇടിവ് നേരിട്ട് 1219 ഡോളറിലെത്തി. ഏഴ് ദിവസത്തെ തകര്‍ച്ച 1.28 ശതമാനം. ബിഎന്‍ബി-271.49 ഡോളര്‍ (11.11 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3736 ഡോളര്‍ (1.93 ശതമാനം ഇടിവ്), കാര്‍ഡാനോ-0.3328 ഡോളര്‍ (1.84 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.08588 ഡോളര്‍ (1.25 ശതമാനം ഇടിവ്), പൊക്കോട്ട്-5.78 ഡോളര്‍ (3.26 ശതമാനം ഇടിവ്), സൊലാന-14.08 ഡോളര്‍ (4.07 ശതമാനം ഇടിവ്), അവലാഞ്ച് -13.16 ഡോളര്‍ (1.81 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top