ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ സമ്മിശ്ര പ്രകടനം

ന്യൂഡല്‍ഹി: തകര്‍ച്ച നേരിടുന്ന ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.38 ശതമാനം ഉയര്‍ന്ന് 842.92 ബില്യണ്‍ ഡോളറായിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 18.82 ശതമാനം കുറഞ്ഞ് 32.20 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.02 ബില്യണ്‍ ഡോളര്‍ അഥവാ 6.28 ശതമാനവും സ്‌റ്റേബിള്‍കോയിന്‍ 30.27 ബില്യണ്‍ അഥവാ 94.01 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം താഴ്ന്ന് 38.45 ശതമാനമായി. ജനകീയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 0.31 ശതമാനം ഉയര്‍ന്ന് 16843.46 ഡോളറിലാണുള്ളത്.രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 1.13 ശതമാനം ശക്തിയാര്‍ജ്ജിച്ച് 1239.60 ഡോളറിലുമെത്തി.

ബിഎന്‍ബി-284.84 ഡോളര്‍ (0.43 ശതമാനം വര്‍ധന), എക്‌സ്ആര്‍പി-0.3855 ഡോളര്‍ (1.70 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.9584 ഡോളര്‍ (0.04 ശതമാനം), കാര്‍ഡാനോ-0.3099 ഡോളര്‍(0.15 ശതമാനം താഴ്ച), പൊക്കോട്ട്-5.30 ഡോളര്‍ (0.24 ശതമാനം താഴ്ച), ഷിബാ ഇനു-0.000009155 ഡോളര്‍ (0.68 ശതമാനം ഉയര്‍ച്ച), സൊലാന-13.48 ഡോളര്‍ (1.06 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top