യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: 24 മണിക്കൂറില്‍ ക്രിപ്‌റ്റോകറന്‍സി വിപണി താഴ്ച വരിച്ചു. 2.71 ശതമാനം ഇടിവ് നേരിട്ട് 820.08 ബില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണിമൂല്യമുള്ളത്. ക്രിപ്‌റ്റോ വിപണി അളവ് 23.23 ശതമാനം വര്‍ധിച്ച് 44.94 ബില്യണ്‍ ഡോളറായി.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.75 ബില്യണ്‍ അഥവാ 6.13 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 42.46 ബില്യണ്‍ അഥവാ 94.48 ശതമാനവുമാണ്. മറ്റ് കറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.3 ശതമാനം ഉയര്‍ന്ന് 38.03 ശതമാനമായി. ജനകീയ ക്രിപ്‌റ്റോ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 2.06 ശതമാനം താഴ്ന്ന് 16,226.02 ഡോളറിലെത്തുകയും ചെയ്തു.

21,446.89 ഡോളറിലുണ്ടായിരുന്ന കോയിനാണ് ഒരു മാസത്തില്‍ നിലവിലെ വിലയിലെത്തിയിരിക്കുന്നത്. എക്കാലത്തേയും ഉയര്‍ന്ന വിലയായ 68 789.63 ഡോളറില്‍ നിന്നും 76.04 ശതമാനം താഴെയാണ് ബിറ്റ്‌കോയിന്‍ ട്രേഡ് ചെയ്യപ്പെടുന്നത്.രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 3.56 ശതമാനം താഴ്ച വരിച്ച് 1172.90 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ ഉയര്‍ച്ച 4.79 ശതമാനം.

എഥേരിയത്തിന്റെ ഒരുമാസത്തെ ഉയര്‍ന്ന വില 1,661.33 ഡോളറാണ്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും 76.01% കുറവ്. ബിഎന്‍ബി-295.51 ഡോളര്‍ (6.07 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3802 ഡോളര്‍ (6.39 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.09501 ഡോളര്‍ (9.62 ശതമാനം ഇടിവ്), കാര്‍ഡാനോ-0.3047 ഡോളര്‍ (4.32 ശതമാനം ഇടിവ്), പൊക്കോട്ട്-5.18 ഡോളര്‍ (3.60 ശതമാനം ഇടിവ്), ഷിബാ ഇനു-0.000009036 ഡോളര്‍ (4.67 ശതമാനം ഇടിവ്), സൊലാന-13.42 ഡോളര്‍ (6.30 ശതമാനം ഇടിവ്), അവലാഞ്ച് -12.29 ഡോളര്‍ (5.72 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top