യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

കനത്ത നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത ഇടിവ് നേരിട്ടു. ആഗോള വിപണി മൂല്യം 3.80 ശതമാനം താഴ്ന്ന് 827.94 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 10.65 ശതമാനം താഴ്ന്ന് 40.05 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.05 ബില്യണ്‍ അഥവാ 5.12 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 36.88 ബില്യണ്‍ അഥവാ 92.07 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം താഴ്ന്ന് 39.57 ശതമാനത്തിലെത്തി. ബിറ്റ്‌കോയിന്‍-17,0.19 ഡോളര്‍ (3.94 ശതമാനം),എഥേരിയം-1212.91 ഡോളര്‍(6 ശതമാനം), ബിഎന്‍ബി-251.28 ഡോളര്‍ (5.26 ശതമാനം), എക്‌സ്ആര്‍പി-0.3653 ഡോളര്‍ (4.05 ശതമാനം), ഡോഷ്‌കോയിന്‍-0.0883 ഡോളര്‍ (5.73 ശതമാനം), കാര്‍ഡാനോ-0.286 ഡോളര്‍ (5.30 ശതമാനം), പൊക്കോട്ട്-5.09 ഡോളര്‍ (2.36 ശതമാനം), സൊലാന-13.43 ഡോളര്‍ (4.62 ശതമാനം), ഷിബാ ഇനു-0.000008599 ഡോളര്‍ (3.26 ശതമാനം), അവലാഞ്ച്-12.69 ഡോളര്‍ (0.18 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ഓഹരികള്‍ നേരിട്ട വിലയിടിവ്.

നിരക്ക് വര്‍ധനവും കര്‍ശന നടപടികള്‍ തുടരുമെന്ന കേന്ദ്രബാങ്കുകളുടെ പ്രഖ്യാപനവും നഷ്ട സാധ്യത വിപണികളില്‍ നിന്നും നിക്ഷേപകരെ അകറ്റുകയാണ്.

X
Top