ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്റ്റോകറന്‍സികള്‍ നഷ്ടം നേരിടുന്നു

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ നേട്ടത്തിനുശേഷം ക്രിപ്റ്റോകറന്‍സികള്‍ 24 മണിക്കൂറില്‍ വീണ്ടും തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 0.50 ശതമാനം താഴ്ന്ന് 856.84 ബില്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്റ്റോ അളവ് 12.59 ശതമാനം താഴ്ന്ന് 41.41 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍്ട്രലൈസ്ഡ് ഫിനാന്‍സ് 7.40 ശതമാനം അഥവാ 3.07 ബില്യണ്‍ ഡോളറും സ്റ്റേബിള്‍ കോയിന്‍ 94.05 ശതമാനം അഥവാ 38.94 ബില്യണ്‍ ഡോളറുമാണ്.

മറ്റ് ക്രിപ്റ്റോകറന്‍സികളിലുള്ള ബിറ്റ്കോയിന്‍ മേധാവിത്തം 0.05 ശതമാനം താഴ്ന്ന് 38.21 ശതമാനമായി. ജനകീയ ക്രിപ്റ്റോ ആയ ബിറ്റ്കോയിന്‍ അഥവാ ബിടിസി 24 മണിക്കൂറില്‍ 1.61 ശതമാനം താഴ്ന്ന് 16,898.97 ഡോളറിലെത്തി. ഒരാഴ്ചയിലെ നേട്ടം 2.36 ശതമാനം.

രണ്ടാമത്തെ വലിയ ക്രിപ്റ്റോ ആയ എഥേരിയം 0.88 ശതമാനം താഴ്ന്ന് 1278.78 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ നേട്ടം 7.34 ശതമാനം. ബിഎന്‍ബി-290.5 ഡോളര്‍ (2.41 ശതമാനം),എക്സ്ആര്‍പി-0.3886 ഡോളര്‍ (3.23 ശതമാനം), ഡോഷ്‌കോയിന്‍-0.09859 ഡോളര്‍ (5.96 ശതമാനം), കാര്‍ഡാനോ-0.3152 ഡോളര്‍ (1.18 ശതമാനം), ഷിബാ ഇനു-0.000009209 ഡോളര്‍ (0.83 ശതമാനം), സൊലാന-13.50 ഡോളര്‍ (2.83 ശതമാനം),അവലാഞ്ച്-13.04 ഡോളര്‍ (0.25 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കോയിനുകള്‍ നേരിട്ട ഇടിവ്. പൊക്കോട്ട്-5.56 ഡോളര്‍ (2.54 ശതാനം) ഉയര്‍ച്ച നേടി.

X
Top