ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്‌റ്റോ കറന്‍സി വിപണി മൂല്യം വീണ്ടും 800 ബില്യണ്‍ ഡോളറിന് മുകളില്‍

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട തകര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ തിരിച്ചുകയറി. ആഗോള വിപണി മൂല്യം 5.75 ശതമാനം ഉയര്‍ന്ന് 829.14 ബില്യണ്‍ ഡോളറായിട്ടുണ്ട്. എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ചിന്റെ തകര്‍ച്ചയോടനുബന്ധിച്ച് വിപണി മൂല്യം കഴിഞ്ഞയാഴ്ച 800 ബില്യണ്‍ ഡോളറിന് താഴെ ആയിരുന്നു.

ആഗോള ക്രിപ്‌റ്റോ വിപണി അളവ് 4.53 ശതമാനം ഉയര്‍ന്ന് 65.08 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.33 ബില്യണ്‍ ഡോളര്‍ അഥവാ 6.65 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 61.48 ബില്യണ്‍ ഡോളര്‍ അഥവാ 94.46 ശതമാനവുമാണ്. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.30 ശതമാനം താഴ്ന്ന് 38.39 ശതമാനമായി.

ജനകീയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 4.82 ശതമാനം ഉയര്‍ന്ന് 16,554.35 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ ഇടിവ് 0.67 ശതമാനം. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം 7.33 ശതമാനം ഉയര്‍ന്ന് 1172.86 ഡോളറായി.

ഒരാഴ്ചയിലെ താഴ്ച 3.93 ശതമാനമാണ്. ബിഎന്‍ബി-294.48 ഡോളര്‍ -(16.55 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3759 ഡോളര്‍ (3.74 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3156 ഡോളര്‍ (4.77 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.8153 ഡോളര്‍ (8.83 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-5.39 ഡോളര്‍ (6.94 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു-0.000009025 ഡോളര്‍ (8.35 ശതമാനം ഉയര്‍ച്ച), സൊലാന-13.26 ഡോളര്‍ (19.27 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-12.75 ഡോളര്‍ (9.98 ശതമാനം ഉയര്‍ച്ച)

X
Top