ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1 ട്രില്യണ്‍ ഡോളറിന് മുകളില്‍ തുടരുന്നു

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1 ട്രില്ല്യണ്‍ ഡോളറിന് മുകളില്‍ തുടരുന്നു. സെപ്തംബര്‍ 14 ന് ഒരു ട്രില്യണ്‍ ഡോളറിന് താഴെയെത്തിയ ക്രിപ്റ്റോകറന്‍സി വിപണി മൂല്യം ഒക്ടോബര്‍ 29 നാണ് വീണ്ടും തിരിച്ചുകയറിയത്. നിലവില്‍ 0.25 ശതമാനം ഉയര്‍ന്ന് 1.03 ട്രില്ല്യണിലാണ് വിപണി മൂല്യമുള്ളത്.

ക്രിപ്റ്റോകറന്‍സി വിപണി അളവ് 15.35 ശതമാനം താഴ്ന്ന് 72.67 ബില്ല്യണ്‍ ഡോളറാണ്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 3.82 ബില്ല്യണ്‍ അഥവാ 5.26 ശതമാനവും സ്റ്റേബിള്‍ കോയിന്‍ അളവ് 91.37 ശതമാനം അഥവാ 66.40 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്കോയിന്‍ മേധാവിത്തം 0.20 ശതമാനം ഉയര്‍ന്ന് 38.72 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ ആയ ബിറ്റ്കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. നിലവില്‍ 20,732.30 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ ഉണര്‍വ് 7.16 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 1.53 ശതമാനം ഉയര്‍ന്ന് 1,622.96 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് 20.59 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബിഎന്‍ബി- 336.10 ഡോളര്‍ (8.51 ശതമാനം താഴ്ച്ച), എക്സ് ആര്‍പി-0.4596 ഡോളര്‍ (0.85 ശതമാനം താഴ്ച്ച), കാര്‍ഡാനോ-0.4128 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), സൊലാന-34.05 ഡോളര്‍ (3.45 ശതമാനം താഴ്ച്ച), ഡോഷ് കോയിന്‍-0.1204ഡോളര്‍ (5.25 ശതമാനം താഴ്ച്ച), പൊക്കോട്ട് -6.78 ഡോളര്‍ (2.56 ശതമാനം താഴ്ച്ച), ഷിബാ ഇനു- 0.00001223 ഡോളര്‍ (2.97 ശതമാനം താഴ്ച്ച), അവലാഞ്ച് -19.64 ഡോളര്‍ (6.62ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്റ്റോകറന്‍സി വിലകള്‍.

X
Top