വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

കനത്ത തകര്‍ച്ച; ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 800 ബില്യണ്‍ ഡോളര്‍ താഴെ

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ കനത്ത തകര്‍ച്ച തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.97 ശതമാനം താഴ്ന്ന് 795.38 ബില്യണ്‍ ഡോളറായി. ക്രിപ്‌റ്റോകറന്‍സി അളവ് 56.11 ശതമാനം ഉയര്‍ന്ന് 61.42 ബില്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.60 ശതമാനം അഥവാ 4.67 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌റ്റേബിള്‍ കോയിന്‍ 97.50 ശതമാനം അഥവാ 59.88 ബില്യണ്‍ ഡോളറായി. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.05 ശതമാനം താഴ്ന്ന് 38.77 ശതമാനത്തില്‍ നില്‍ക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 2.82 ശതമാനം താഴ്ചയാണ് വരിച്ചത്. 16,047.90 ഡോളറിലാണ് നിലവില്‍ ബിടിസിയുള്ളത്. ഒരാഴ്ചയിലെ താഴ്ച 3.95 ശതമാനം.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 3.67 ശതമാനം താഴ്ന്ന് 1120.58 ഡോളറായി. ഒരാഴ്ചയിലെ ഇടിവ് 10.52 ശതമാനം. 21,446.89 ഡോളറില്‍ നിന്നാണ് ഒരു മാസത്തില്‍ ബിടിസി നിലവിലെ വിലയിലെത്തിയത്.

അതേസമയം 1661.33 ഡോളറാണ് ഇടിഎച്ചിന്റെ മാസത്തെ മികച്ച നിരക്ക്. ബിഎന്‍ബി-258.02 ഡോളര്‍ (3.40 ശതമാനം ഇടിവ്) എക്‌സ്ആര്‍പി-0.3488 ഡോളര്‍ (6.96 ശതമാനം ഇടിവ്), കാര്‍ഡാനോ-0.3051 ഡോളര്‍ (4.07 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.07566 (7.48 ശതമാനം ഇടിവ്), പൊക്കോട്ട്-5.20 ഡോളര്‍ (4.67 ശതമാനം ഇടിവ്), ഷിബാ ഇനു-0.000008607 ഡോളര്‍ (4 ശതമാനം ഇടിവ്), അവലാഞ്ച് -11.87 ഡോളര്‍ (5.96 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

മറ്റ് പ്രധാനവാര്‍ത്തകളില്‍ തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സ് തങ്ങള്‍ക്ക് 3.1 ബില്യണ്‍ ഡോളര്‍ കടമുണ്ടെന്ന് സമ്മതിച്ചു. 50 വലിയ വായ്പാദാതാക്കള്‍ക്കായാണ് ഇത്രയും തുക നല്‍കാനുള്ളത്. ഇതില്‍ ആദ്യ പത്ത് പേര്‍ക്ക് 1.45 ബില്യണ്‍ ഡോളറാണ് നല്‍കാനുള്ളത്.

നിലവില്‍ യു.എസ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ് എഫ്ടിഎക്‌സ്.

X
Top