ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി നഷ്ടത്തിലായി. 0.65 ശതമാനം കുറവില്‍ 1.02 ട്രില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 18.240.76 ശതമാനം ഉയര്‍ന്ന് 86.06 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.7 ബില്ല്യണ്‍ ഡോളര്‍ അഥവാ 4.3 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 78.91 ബില്ല്യണ്‍ അഥവാ 91.69 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.83 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 6.43 ശതമാനം. നിലവില്‍ 20,535.75ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 1.50 ശതമാനം താഴ്ന്ന് 1,592.58 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഉയര്‍ച്ച 18.17 ശതമാനമാണ്.

ബിഎന്‍ബി-323.54 ഡോളര്‍ (3.09ശതമാനം താഴ്ച്ച), കാര്‍ഡാനോ0.4097 ഡോളര്‍ (0.53 ശതമാനം ഇടിവ്),സൊലാന-32.94 ഡോളര്‍ (3.16ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.1382 ഡോളര്‍ (14.92 ശതമാനം വര്‍ധനവ്),പൊക്കോട്ട്-6.63 ഡോളര്‍ (2.40ശതമാനം താഴ്ച്ച), അവലാഞ്ച്-19.18 ഡോളര്‍ (1.55 ശതമാനം കുറവ്), എക്‌സ് ആര്‍പി-0.46 ഡോളര്‍ (0.67 താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top