ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച നേരിയ ഉയര്‍ച്ച കൈവരിച്ച ക്രിപ്‌റ്റോകറന്‍സി വിപണി ഇന്ന് വീണ്ടും തകര്‍ച്ച നേരിട്ടു. അതേസമയം ചില കോയിനുകള്‍ നേരിയ നേട്ടം സ്വന്തമാക്കുകയും ചെയ്തു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.84 ശതമാനം താഴ്ന്ന് 975.56 ബില്ല്യണ്‍ ഡോളറിലാണുള്ളത്.

ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 3.83 ശതമാനം ഉയര്‍ന്ന് 60.99 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.74 ബില്ല്യണ്‍ അഥവാ 7.77 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 90.46 ശതമാനം അഥവാ 55.17 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം താഴ്ന്ന് 38.94 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 1.07 ശതമാനം താഴ്ച വരിച്ചു. നിലവില്‍ 19,822.03 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 1.87 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 2.191 ശതമാനം താഴ്ന്ന് 1,551.25 ഡോളറിലെത്തി. ഒരാഴ്ചയിലെ ഇടിവ് 2.13 ശതമാനം.ബിഎന്‍ബി-276.11 ഡോളര്‍ (0.67 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3285 ഡോളര്‍ (0.30 ശതമാനം താഴ്ച), കാര്‍ഡാനോ-0.4683 ഡോളര്‍ (3.06 ശതമാനം ഉയര്‍ച്ച), സൊലാന-31.06 ഡോളര്‍ (0.88 ശതമാനം താഴ്ച്ച), ഡോഷ്‌കോയിന്‍-0.06191 ഡോളര്‍ (0.86 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -7.24 ഡോളര്‍ (0.16 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു -0.0000122 ഡോളര്‍ (0.80 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -18.91ഡോളര്‍ (02.95 ശതമാനം താഴ്ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top