ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 1.33 ശതമാനം ഉയര്‍ച്ച നേടി 968.63 ബില്ല്യണ്‍ ഡോളറിലാണ് ക്രിപ്‌റ്റോകറന്‍സി വിപണിയുള്ളത്. വിപണി അളവ് 6.78 കൂടി 60.67 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.61 ശതമാനം അഥവാ 3.41 ബില്ല്യണും സ്‌റ്റേബിള്‍ കോയിന്‍ 92.47 ശതമാനം അഥവാ 56.11 ബില്ല്യണ്‍ ഡോളറുമാണ്.

ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 0.99 ശതമാനം നേട്ടത്തോടെ 20,217.72 ഡോളറിലെത്തി. ഏഴ് ദിവസമായി 4.41 ശതമാനം ഉയര്‍ച്ചയിലാണ് ബിറ്റ്‌കോയിനുള്ളത്. മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം താഴ്ന്ന് 40.05 ശതമാനമാണ്.

എഥേരിയം 24 മണിക്കൂറിനുള്ളില്‍ 0.87 ശതമാനം നേട്ടത്തോടെ 1,371.40 ഡോളറിലെത്തി.ഏഴ് ദിവസത്തില്‍ 2.99 ശതമാനം ഉയര്‍ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയത്തിനുണ്ടായത്. ടെഥര്‍-1.00 ഡോളര്‍ (മാറ്റമില്ല), യുഎസ്ഡി കോയിന്‍-0.9998 ഡോളര്‍ (0.01 ശതമാനം താഴ്ച), ബിഎന്‍ബി-295.32 ഡോളര്‍ (1.17 ശതമാനം വര്‍ധനവ്), ബൈനാന്‍സ് -1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4987 ഡോളര്‍ (0.57 ശതമാനം വര്‍ധന), കാര്‍ഡാനോ-0.4332 ഡോളര്‍ (0.70 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.06559 ഡോളര്‍(2.47 ശതമാനം വര്‍ധന), പൊക്കോട്ട്-6.48 ഡോളര്‍ (2.25 ശതമാനം വര്‍ധന), സൊലാന-34.22 ഡോളര്‍(2.24 ശതമാനം വളര്‍ച്ച), അവലാഞ്ച് -17.39 ഡോളര്‍ (2 ശതമാനം വര്‍ധനവ്), ഷിബാഇനു-0.00001148 ഡോളര്‍ (0.99 ശതമാനം വര്‍ധനവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

X
Top