ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വ്യാഴാഴ്ച തിരിച്ചുകയറിയ ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച വീണ്ടും നഷ്ടം വരിച്ചു. 928.0 ബില്ല്യണ്‍ ഡോളറിലാണ് വിപണി മൂല്യമുള്ളത്. 24 മണിക്കൂറില്‍ നേരിട്ട താഴ്ച 0.42 ശതമാനം.

വിപണി അളവ് 24 മണിക്കൂറില്‍ 0.74 ശതമാനം കുറഞ്ഞ് 77.46 ബില്ല്യണ്‍ ഡോളറിന്റേതായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.61 ശതമാനം അഥവാ 4.35 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.94 ശതമാനം അഥവാ 69.67 ബില്ല്യണ്‍ ഡോളറുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്റെ മേധാവിത്തം 0.42 ശതമാനം താഴ്ന്ന് 39.05 ശതമാനത്തിലെത്തി.

24 മണിക്കൂറില്‍ 1.70 ശതമാനം താഴ്ന്ന് 18,927.41 ഡോളറിലാണ് ബിറ്റ്‌കോയിനുള്ളത്. ഏഴ് ദിവസത്തെ താഴ്ച 4.36 ശതമാനം. എഥേരിയം 24 മണിക്കൂറില്‍ 0.56 ശതമാനവും ഒരാഴ്ചയില്‍ 11.04 ശതമാനവും കുറവ് രേഖപ്പെടുത്തി.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആയ എഥേരിയം നിലവില്‍ 1661.02 ഡോളറിലാണുള്ളത്. ബിഎന്‍ബി-273.71 ഡോളര്‍ (1.05 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4916 ഡോളര്‍ (11.18 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4569 ഡോളര്‍ (0.06 ശതമാനം താഴ്ച), സൊലാന-32.01 ഡോളര്‍ (0.92 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.92 ഡോളര്‍ (2.00 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.33 ഡോളര്‍ (2.34 ശതമാനം താഴ്ച), അവലാഞ്ച്-7.43 ഡോളര്‍ (0.56 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top