റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ക്രിപ്‌റ്റോകറന്‍സി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ ഉയര്‍ച്ച കൈവരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.87 ശതമാനം ഉയര്‍ന്ന് 867.62 ബില്യണ്‍ ഡോളറായപ്പോള്‍ വിപണി അളവ് 25.30 ശതമാനം ഉയര്‍ന്ന് 37.69 ബില്യണ്‍ ഡോളറിലെത്തി. ഡീസെന്‍ട്രൈസ്ഡ് ഫിനാന്‍സ് 6.67 ശതമാനം അഥവാ 2.51 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 90.52 ശതമാനം അഥവാ 34.11 ബില്യണ്‍ ഡോളറുമാണ്.

മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.01 ശതമാനം താഴ്ന്ന് 38.29 ശതമാനമായി.

ബിറ്റ്‌കോയിന്‍-17257.19 ഡോളര്‍ (6.54 ശതമാനം), എഥേരിയും 1290.85 ഡോളര്‍ (2.68 ശതമാനം),ബിഎന്‍ബി-294.55 ഡോളര്‍ (1.50 ശതമാനം), എക്‌സ്ആര്‍പി-0.3927 ഡോളര്‍ (0.83 ശതമാനം), ഡോഷ്‌കോയിന്‍-0.1062 ഡോളര്‍ (2.97 ശതമാനം), കാര്‍ഡാനോ-0.3263 ഡോളര്‍ (1.89 ശതമാനം), പൊക്കോട്ട്-5.64 ഡോളര്‍ (1.96 ശതമാനം), ഷിബാഇനു-0.000009782 ഡോളര്‍(5.51 ശതമാനം), സൊലാന-13.95 ഡോളര്‍ (4.08 ശതമാനം), അവലാഞ്ച്-14.03 ഡോളര്‍ (2.33 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

X
Top