ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ക്രിപ്‌റ്റോകറന്‍സി നഷ്ടം തുടരുന്നു

ന്യൂഡല്‍ഹി: ചൊവ്വാഴ്ച തിരിച്ചുകയറിയ ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച വീണ്ടും നഷ്ടം വരിച്ചു. 922.07 ബില്ല്യണ്‍ ഡോളറിലാണ് വിപണി മൂല്യമുള്ളത്. 24 മണിക്കൂറില്‍ നേരിട്ട താഴ്ച 5.39 ശതമാനം.

വിപണി അളവ് 24 മണിക്കൂറില്‍ 18.59 ശതമാനം കൂടി 95.79 ബില്ല്യണ്‍ ഡോളറിന്റേതായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.36 ശതമാനം അഥവാ 5.14 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.7 ശതമാനം അഥവാ 89.15 ബില്ല്യണ്‍ ഡോളറുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്റെ മേധാവിത്തം 0.51 ശതമാനം താഴ്ന്ന് 39.43 ശതമാനത്തിലെത്തി.

24 മണിക്കൂറില്‍ 6.20 ശതമാനം താഴ്ന്ന് 19,011.61 ഡോളറിലാണ് ബിറ്റ്‌കോയിനുള്ളത്. ഏഴ് ദിവസത്തെ താഴ്ച 0.81 ശതമാനം. എഥേരിയം 24 മണിക്കൂറില്‍ 6.49 ശതമാനവും ഒരാഴ്ചയില്‍ 3.72ശതമാനവും കുറവ് രേഖപ്പെടുത്തി.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആയ എഥേരിയം നിലവില്‍ 1,299.97 ഡോളറിലാണുള്ളത്. ബിഎന്‍ബി-272.62 ഡോളര്‍ (3.79 ശതമാനം താ
ഴ്ച്ച), എക്‌സ്ആര്‍പി-0.4279 ഡോളര്‍ (9.01 ശതമാനം താഴ്ച്ച), കാര്‍ഡാനോ-0.4316 ഡോളര്‍ (5.46 ശതമാനം താഴ്ച), സൊലാന-32.51 ഡോളര്‍ (6.88 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.06019 ഡോളര്‍ (3.59 ശതമാനം താഴ്ച്ച), പൊക്കോട്ട് -6.32 ഡോളര്‍ (5.75 ശതമാനം താഴ്ച), അവലാഞ്ച്- 17.02 ഡോളര്‍ (5.75 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top