ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 0.92 ശതമാനം കുറവില്‍ 934.99 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 33.39 ശതമാനം താഴ്ന്ന് 48.20 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.09ബില്ല്യണ്‍ ഡോളര്‍ അഥവാ 6.42 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 43.92 ബില്ല്യണ്‍ അഥവാ 91.13 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.87 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ തകര്‍ച്ച 5.09 ശതമാനം. നിലവില്‍ 18,965.12 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 2.36 ശതമാനം താഴ്ന്ന് 1,308.72 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 8.84 ശതമാനമാണ്.

ബിഎന്‍ബി-276.33 ഡോളര്‍ (1.47 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4557 ഡോളര്‍ (1.25 ശതമാനം ഇടിവ്),സൊലാന-33.36 ഡോളര്‍ (2.24 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.06251ഡോളര്‍ (5.29 ശതമാനം ഇടിവ്),പൊക്കോട്ട്-6.25 ഡോളര്‍ (3.28 ശതമാനം ഇടിവ്), അവലാഞ്ച്-17.62 ഡോളര്‍ (2.06 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.497ഡോളര്‍ (0.78വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top