യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട തകര്‍ച്ചയ്‌ക്കൊടുവില്‍ ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേട്ടം രേഖപ്പെടുത്തി. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.15 ശതമാനം ഉയര്‍ന്ന് 1.02 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോ വിപണി അളവ് 14.46 ശതമാനം ഉയര്‍ന്ന് 69.80 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.16 ശതമാനം അഥവാ 5 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 92.05 ശതമാനം അഥവാ 64.25 ബില്ല്യണ്‍ ഡോളറുമായി.

ബിറ്റ്‌കോയിന്‍ മേധവിത്തം 0.24 ശതമാനം കുറഞ്ഞ് 40.05 ശതമാനമാണ്. നിലവില്‍ 21,410.62 ഡോളറിലാണ് ജനകീയ കോയിനായ ബിറ്റ്‌കോയിനു (ബിടിസി)ള്ളത്. 24 മണിക്കൂറില്‍ 0.64 ശതമാനം വിലവര്‍ധിപ്പിക്കാന്‍ ബിടിസിയ്ക്കായി. ഒരാഴ്ചയിലെ ഇടിവ് 10.97 ശതമാനമായി കുറഞ്ഞു.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം(ഇടിഎച്ച്) 24 മണിക്കൂറില്‍ 2.35 ശതമാനം ഉയര്‍ന്ന് 1,609.05 ഡോളറിലാണുള്ളത്. ഇടിഎച്ച് ഒരാഴ്ചയില്‍ നേരിട്ട താഴ്ച 15.44 ശതമാനമാണ്. ബിഎന്‍ബി-297.95 ഡോളര്‍ (0.54 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി–0.3399 ഡോളര്‍ (1.30 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.4599 ഡോളര്‍ (1.71 ശതമാനം വര്‍ധനവ്), സൊലാന-35.25 ഡോളര്‍ (1.68 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.06816 ഡോളര്‍ (2.08 ശതമാനം വര്‍ധനവ്), പൊക്കോട്ട് – 7.61ഡോളര്‍ (6.00 ശതമാനം വര്‍ധനവ്), അവലാഞ്ച് – 22.69 ഡോളര്‍ (1.89 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top