യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.05 ശതമാനം ഇടിവ് നേരിട്ട് 1.15 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 21.48 ശതമാനം ഉയര്‍ന്ന് 77.99 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.03 ബില്ല്യണ്‍ ഡോളര്‍ അഥവാ 7.74 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 71.28 ബില്ല്യണ്‍ അഥവാ 91.40 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.77 ശതമാനമാണ് ഇടിവ് നേരിട്ടത്. എന്നാല്‍ ഒരാഴ്ചയില്‍ 2.74 ശതമാനം ഉയര്‍ച്ചനേടാന്‍ ബിടിസിയ്ക്കായി. നിലവില്‍ 24,029.90 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.67 ശതമാനം താഴ്ന്ന് 1,890.24 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ നേട്ടം 9.85 ശതമാനമാണ്. ബിഎന്‍ബി-316.84 ഡോളര്‍ (0.16 ശതമാനം ഇടിവ്), കാര്‍ഡാനോ-0.5646ഡോളര്‍ (3.59 ശതമാനം വര്‍ധന),സൊലാന-43.81 ഡോളര്‍ (1.00 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.08661 ഡോളര്‍ (13.31 ശതമാനം വര്‍ധന),പൊക്കോട്ട്-8.82 ഡോളര്‍ (0.28 ശതമാനം ഇടിവ്), അവലാഞ്ച്-27.97 ഡോളര്‍ (0.58 ശതമാനം വര്‍ധന) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

തകര്‍ച്ചയ്ക്കിടയിലും ഡോഗ്-തീം ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച കുതിച്ചുയര്‍ന്നത് ശ്രദ്ധേയമായി.ബ്‌ലൂംബെര്‍ഗ് സമാഹരിച്ച വിലനിര്‍ണ്ണയ ഡാറ്റ പ്രകാരം, കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ഡോഷ്‌കോയിന്‍ ഏകദേശം 14% ഉയര്‍ന്നു, അതേസമയം ഷിബ ഇനു ഏകദേശം 40% വര്‍ദ്ധിച്ചു.

X
Top