കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി നഷ്ടത്തിലായി. 2.66 ശതമാനം കുറവില്‍ 1.03 ട്രില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 31.58 ശതമാനം ഉയര്‍ന്ന് 82.46 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.53 ബില്ല്യണ്‍ ഡോളര്‍ അഥവാ 5.49 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 75.98 ബില്ല്യണ്‍ അഥവാ 92.14 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.35 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 0.09 ശതമാനം. നിലവില്‍ 20,737.26ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

കഴിഞ്ഞ ഏഴ് ദിവസത്തില്‍ ബിറ്റ്‌കോയിന്‍ കുറിച്ച ഉയരം 21,446.89 ഡോളറാണ്. കുറഞ്ഞ വില 20,086.24 ഡോളര്‍. 30 ദിവസത്തില്‍ ബിറ്റ്‌കോയിന്‍ 21,446.89 രൂപയുടെ ഉയര്‍ന്നവിലയും 18,319.82 രൂപയുടെ കുറഞ്ഞവിലയും രേഖപ്പെടുത്തി.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 2.36 ശതമാനം താഴ്ന്ന് 1,580.00 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ താഴ്ച 2.55 ശതമാനമാണ്. 7 ദിവസത്തില്‍ കുറിച്ച ഉയര്‍ന്ന വില 1661.33 ഡോളര്‍. കുറഞ്ഞത് 1507.24 ഡോളര്‍

ബിഎന്‍ബി-330.92 ഡോളര്‍ (5.76 ശതമാനം താഴ്ച്ച), കാര്‍ഡാനോ-0.4076 ഡോളര്‍ (3.27 ശതമാനം ഇടിവ്),സൊലാന-31.42 ഡോളര്‍ (12 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.1164 ഡോളര്‍ (5.59 ശതമാനം ഇടിവ്),പൊക്കോട്ട്-6.85 ഡോളര്‍ (3.14 ശതമാനം താഴ്ച്ച), അവലാഞ്ച്-18.29 ഡോളര്‍ (5.31 ശതമാനം കുറവ്), എക്‌സ് ആര്‍പി-0.471 ഡോളര്‍ (3.86 താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top