വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

കോര്‍പറേറ്റ് വായ്പാ വളര്‍ച്ച 15 ശതമാനമാകുമെന്ന് എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍പറേറ്റ് വായ്പകള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 14-15 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന രണ്ട് വര്‍ഷത്തെ വര്‍ധന ശരാശരി 12 ശതമാനമാകുമെന്നും ബാങ്ക് എക്‌സിക്യുട്ടീവ് ബുധനാഴ്ച പറഞ്ഞു.

ശേഷി ഉപയോഗപ്പെടുത്തല്‍, വര്‍ക്കിംഗ് കാപിറ്റല്‍ ആവശ്യകത, ബോണ്ടുകളില്‍ നിന്നും വായ്പകളിലേയ്ക്കുള്ള ചായ് വ് എന്നിവയാണ് കോര്‍പറേറ്റ് വായ്പകളുയര്‍ത്തുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്വാമിനാഥന്‍ ജാനകിരാമന്‍ പറയുന്നു.

ജൂലൈ -സെപ്തംബര്‍ പാദത്തില്‍ 21 ശതമാനം കോര്‍പറേറ്റ് വായ്പകള്‍ നല്‍കാന്‍ ബാങ്കിന് സാധിച്ചിരുന്നു. കോര്‍പറേറ്റ് വായ്പകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് വളര്‍ച്ചയുണ്ട് എന്ന് പറയാനാകില്ലെന്ന് സ്വാമിനാഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ടെലികോ, ഊര്‍ജ്ജം, ഗതാഗതം എന്നീ മേഖലകളിലാണ് വായ്പകള്‍ക്ക് കൂടുതല്‍ ഡിമാന്റുള്ളത്.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള വായ്പകളും മെച്ചപ്പെടുന്നുണ്ട്. അതേസമയം ഡെപ്പോസിറ്റുകള്‍ കുറയുന്നതില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്വാമിനാഥന്‍ പറഞ്ഞു.

എസ്ബിഐയുടെ ക്രെഡിറ്റ്-ഡെപോസിറ്റ് റേഷ്യോ 65 ശതമാനമാണെന്നും അതുകൊണ്ടുതന്നെ ബാങ്കിന് പണലഭ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top