ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

20 മില്യൺ യൂറോയുടെ നിക്ഷേപം സ്വന്തമാക്കി ടിറ്റാഗർ വാഗൺ

മുംബൈ: ടിറ്റാഗർ വാഗൺസിന്റെ അനുബന്ധ സ്ഥാപനമായ ടിറ്റാഗഡ് ഫയർമ സ്പായിൽ (ടിഎഫ്എ) 20 മില്യൺ യൂറോ നിക്ഷേപിച്ച് ഇറ്റലി സർക്കാർ. സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഇൻവിറ്റാലിയയിലൂടെയാണ് ഈ നിക്ഷേപം നടത്തിയത്.

നിർദിഷ്ട നിക്ഷേപത്തിലൂടെ സർക്കാർ ടിഎഫ്എയിൽ തന്ത്രപരമായ ഓഹരി പങ്കാളിത്തം സ്വന്തമാക്കുമെന്ന് ടിറ്റാഗർ വാഗൺസ് പ്രഖ്യാപിച്ചു. ഇതിന് പുറമെ 10 മില്യൺ യൂറോയുടെ നിക്ഷേപത്തിൽ കമ്പനിയുടെ 30.30 ശതമാനം ഓഹരി കുടി സ്വന്തമാക്കാൻ ഇറ്റലി ഗവൺമെന്റ് പദ്ധതിയിടുന്നു.

ഇതോടൊപ്പം യുഎഇയിലെ ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ടിൽ നിന്നുള്ള നിക്ഷേപം തങ്ങളുടെ വിഭാഗത്തിന് ലഭിച്ചതായി ടിറ്റാഗർ വാഗൺ അറിയിച്ചു. യുഎഇയിലെ ഹോക്ക് ഐ ഡിഎംസിസി 4.5 മില്യൺ യൂറോ നിക്ഷേപിച്ച് കൊണ്ട് കമ്പനിയുടെ 13.64 ശതമാനം ഓഹരിയാണ് ഏറ്റെടുത്തത്.

കമ്പനിയുടെ നിലവിലെ എന്റർപ്രൈസ് മൂല്യം 118 മില്യൺ യൂറോയാണ്. അതേസമയം ടിറ്റാഗർ വാഗൺസും അതിന്റെ അനുബന്ധ സ്ഥാപനമായ ടിറ്റാഗർ ബ്രിഡ്ജസ് ആൻഡ് ഇന്റർനാഷണലും ചേർന്ന് (TBIPL) ടിറ്റാഗഡ് ഫയർമ സ്പായുടെ 49.70 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

X
Top