ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

എഐ വ്യാപകമായതോടെ കൂട്ടപിരിച്ചുവിടലുമായി ടിക്ടോക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് ആഗോള തലത്തിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. എഐയുടെ ഉപയോ​ഗം വ്യാപിപ്പിക്കുന്നതാണ് കൂടുതൽപേർക്ക് തൊഴിൽപോകാൻ കാരണമാകുന്നത്.

പിരിച്ചുവിടൽ കൂടുതൽ ബാധിക്കുക മലേഷ്യയിലെ ജോലിക്കാരെയാണ്. മലേഷ്യയിൽ 700-ലധികം തൊഴിലവസരങ്ങളാണ് കമ്പനി വെട്ടിക്കുറച്ചത്.

ആഗോളതലത്തില്‍ നൂറുകണക്കിന് തൊഴിലാളികളുള്ള ടിക്ടകിന്റെ ഉറവിടം ചൈനയാണ്. ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷനില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്.

പിരിച്ചുവിടുന്നതായുള്ള ഇമെയില്‍ സന്ദേശം ഇവര്‍ക്ക് ബുധനാഴ്‌ച ലഭിച്ചു. കണ്ടന്‍റ് മോഡറേഷനില്‍ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ടിക്‌ടോക്.

തൊഴിലാളികളും എഐ സംവിധാനവും ചേര്‍ന്നാണ് ടിക്‌ടോക്കിന്‍റെ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍ നിര്‍വഹിക്കുന്നത്. ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ഇത്തരത്തില്‍ റിവ്യൂ ചെയ്യും.

ഇനി മുതല്‍ കണ്ടന്‍റ് മോഡറേഷന്‍ ഓപ്പറേഷന്‍സിന് എഐ ടൂളുകളെ കൂടുതലായി ആശ്രയിക്കാനാണ് ടിക് ടോക്കിന്‍റെ തീരുമാനം.

ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സിന് ആഗോളമായി 110,000 ജോലിക്കാരുണ്ട്.

200ലധികം നഗരങ്ങളില്‍ ബൈറ്റ്‌ഡാന്‍സ് പ്രവര്‍ത്തിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളിലുള്ളത്.

X
Top