എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ മത്സരം ശക്തമായേക്കും

കൊച്ചി: തുടർച്ചയായി എട്ടാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരം ശക്തമാകും.

നിലവിൽ ഏറ്റവും മികച്ച പലിശയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിക്കുന്നത്.

നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച മൂലം രാജ്യത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതാണ് നിക്ഷേപ സമാഹരണത്തിന് കൂടുതൽ ഉൗന്നൽ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപ സമാഹരണത്തിൽ മികച്ച വളർച്ചയാണ് ദൃശ്യമായത്.

X
Top