ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: റെക്കാഡ് കീഴടക്കി വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു.

ഇന്ത്യൻ കുടുംബങ്ങള്‍, അതിസമ്പന്നർ, ക്ഷേത്രങ്ങള്‍ എന്നിവയുടെ കൈവശം മൊത്തം 25,000 ടണ്‍ സ്വർണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്. നിലവിലെ വിലയനുസരിച്ച്‌ ഒരു കിലോ സ്വർണത്തിന് 72 ലക്ഷം രൂപയാണ് വില.

25 വർഷത്തിനിടെ പ്രതിവർഷം ശരാശരി 700 ടണ്‍ സ്വർണമാണ് ഔദ്യോഗികമായി ഇന്ത്യ ഇറക്കുമതി നടത്തിയത്. ഇക്കാലയളവിലെ മൊത്തം ഇറക്കുമതി 17,500 ടണ്ണാണ്. കള്ളക്കടത്ത് മാർഗങ്ങളിലൂടെ ഇന്ത്യയിലെത്തിയ സ്വർണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും.

ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനർകയറ്റുമതി നടത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വർണ ശേഖരം അയ്യായിരം ടണ്‍ കവിയും. നടപ്പുവർഷം സ്വർണ വിലയില്‍ 25 ശതമാനം വർദ്ധനയാണുണ്ടായത്.

പുതിയ കണക്കുകളനുസരിച്ച്‌ റിസർവ് ബാങ്കിന്റെ കൈവശം 842 ടണ്‍ സ്വർണമാണുള്ളത്. ഇതിന്റെ മൂല്യം 6.8 ലക്ഷം കോടി രൂപയാണ്.

  • ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണ ശേഖരം 25,000 ടണ്‍
  • ഒരു കിലോ സ്വർണത്തിന്റെ വില 72 ലക്ഷം രൂപ
  • 25 വർഷത്തിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 17,500 ടണ്‍
  • കേരളത്തിലെ മൂന്ന് എൻ.ബി.എഫ്.സികളുടെ കൈവശം സ്വർണം 320 ടണ്‍

സ്വർണ പണയത്തിന് നല്ലകാലം
സ്വർണ വില പുതു ഉയരങ്ങളിലേക്ക് നീങ്ങിയതോടെ കേരളത്തിലെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഫിൻ കോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ബിസിനസ് ഗണ്യമായി കൂടുന്നു.

ഇതോടൊപ്പം പൊതു മേഖല, സ്വകാര്യ ബാങ്കുകളുടെ സ്വർണ പണയ വായ്‌പകളും മികച്ച വളർച്ച നേടുകയാണ്. 2027 മാർച്ചോടെ ഇന്ത്യയിലെ സ്വർണ പണയ വിപണി 15 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ഐ.സി.ആർ.എ വ്യക്തമാക്കി.

X
Top